കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും. വ്യക്തി ശുചിത്വം പാലിച്ച് കോവിഡിനെ വ്യാപനം തടയുന്ന പ്രക്രിയയില്‍ സംസ്ഥാനത്തെ 209297 അയല്‍കൂട്ടങ്ങളും പങ്കാളികളാകും. ഈ ആഴ്ച ചേരുന്ന അയല്‍കൂട്ടയോഗങ്ങളില്‍, ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിന്റെ ലക്ഷ്യങ്ങള്‍, കോവിഡ് – 19 ലക്ഷണങ്ങള്‍, യോഗം വ്യാപിക്കുന്നതു തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ ഉള്ള വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍, വിദേശത്തുനിന്ന് എത്തിയവരുടെ വിവരങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം എന്നിവ അയല്‍കൂട്ടങ്ങളില്‍‍ വിശദീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മുഴുവന്‍ അയല്‍കൂട്ടങ്ങളും  ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ സന്ദേശം വീടുകളിലേക്ക് എത്തിക്കുന്നതായിരിക്കും.

Please follow and like us: