പ്രശസ്തമായ കടവല്ലൂർ അന്യോന്യം നടക്കുന്ന കടവല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം നിയോജക മണ്ഡലം എം എൽ എയുമായ എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് പുതിയ അന്യോന ഹാൾ നിർമിക്കും. നിലവിൽ അന്യോന്യം നടക്കുന്ന ക്ഷേത്രത്തിനകത്തെ സ്ഥലം നിലനിർത്തി തന്നെയാണ് പുതിയ ഹാൾ നിർമിക്കുക. ക്ഷേത്രത്തിന്റെ സ്റ്റേജിനോട് ചേർന്നാണ് പുതിയ അന്യോന്യ ഹാൾ പണിയുക. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Please follow and like us: